ആഗോളതലത്തിൽ ഇന്ത്യ കാലാവസ്ഥാനീതി ചർച്ച ചെയ്യുന്നെന്ന് മോദി


1 min read
Read later
Print
Share

ന്യൂഡൽഹി: കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില വികസിതരാജ്യങ്ങളുടെ തെറ്റായ നയങ്ങൾക്കാണ് പല വികസ്വര, അവികസിത രാജ്യങ്ങളും വിലകൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സാഹചര്യത്തിൽ, കാലാവസ്ഥാ നീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാ വികസിതരാജ്യങ്ങളുമായും ഇന്ത്യ ചർച്ചചെയ്യുന്നുണ്ടെന്നും ലോക പരിസ്ഥിതിദിന പരിപാടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞു.

‘ആദ്യം രാജ്യത്തെ വികസിപ്പിക്കുക, അതിനുശേഷം പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാം’ എന്നതായിരുന്നു ദീർഘകാലമായി വികസിത രാജ്യങ്ങളുടെ മാതൃക. അതിനാൽ അവരുടെ വികസനത്തിന് ലോക പരിസ്ഥിതിക്ക് വലിയവില നൽകേണ്ടി വന്നു.

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനമാണ്. 2018 മുതൽ ഇന്ത്യ ഈ ദിശയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരുവശത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ മറുവശത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെയും റാംസർ സൈറ്റുകളുടെയും എണ്ണം മൂന്നിരട്ടിയായി വർധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് രണ്ടു പദ്ധതികൾകൂടി

ഗ്രീൻ ഫ്യൂച്ചർ, ഗ്രീൻ ഇക്കോണമി എന്നിവയുടെ പ്രചാരണത്തിനായി രണ്ടുപദ്ധതികൾകൂടി കേന്ദ്രം തിങ്കളാഴ്ച ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തിലൂടെ റാംസർ സൈറ്റുകളുടെ സംരക്ഷണം ഉറപ്പാക്കാൻ ‘അമൃത് ധരോഹർ യോജന’, കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ‘മിഷ്തി യോജന’ എന്നിവയാണ് പുതുതായി ആരംഭിച്ചത്.

അമൃത് ധരോഹർ യോജനയിൽ ഉൾപ്പെടുത്തി ഇക്കോ ടൂറിസത്തിന്റെ കേന്ദ്രമായി റാംസർ സൈറ്റുകളെ മാറ്റുമെന്ന് മോദി പറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് ഹരിതതൊഴിലുകളുടെ ഉറവിടമായി റാംസർ സൈറ്റുകളെ മാറ്റും. മിഷ്തി യോജനയ്ക്കുകീഴിൽ ഒമ്പതു സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..