അഹമ്മദാബാദ് : മൈതാനത്ത് മകനെ ജാതീയമായി അധിക്ഷേപിച്ചത് ചോദ്യംചെയ്ത ദളിതനെ ഉന്നത ജാതിക്കാർ ആക്രമിച്ചു. വാൾ കൊണ്ടുള്ള വെട്ടേറ്റ് പെരുവിരലറ്റു. ഏഴാളുടെ പേരിൽ പോലീസ് കേസെടുത്തു.
ഉത്തര ഗുജറാത്തിലെ കാകോശി ഗ്രാമത്തിലാണ് സംഭവം. കീർത്തി വണകറിനാണ് വെട്ടേറ്റത്. കീർത്തിയുടെ എട്ടു വയസ്സുള്ള മകൻ ഞായറാഴ്ച ഉച്ചയ്ക്കുശേഷം വീടിനു സമീപം കളിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ടെന്നീസ് ബോൾ മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കളുടെ ഇടയിൽ വീണു. ഇതെടുക്കാൻ ചെന്ന കുട്ടിയെ രജപുത്രരായ ചെറുപ്പക്കാർ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. കീർത്തിയും സഹോദരൻ ധീരജും മൈതാനത്തുവന്ന് ഇവരെ ചോദ്യംചെയ്തു.
തുടർന്ന് വൈകീട്ട് ഗ്രാമത്തിലെ ഒരു ചായക്കടയ്ക്കുസമീപം രജപുത്രർ വാളുകളുമായി കീർത്തി വണകറിനെ ആക്രമിച്ചു. ഒരു െെകയിലെ പെരുവിൽ അറ്റുപോയി. കീർത്തിയെ ആദ്യം പാലൻപുരിലും പിന്നീട് അഹമ്മദാബാദിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ കാകോശി ഗ്രാമം ഉൾപ്പെടുന്ന പാഠൻ ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി എം.എൽ.എ. മുന്നറിയിപ്പു നൽകി. രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
കൂളിങ് ഗ്ലാസ് വെച്ചതിന് ഒരു ദളിത് യുവാവിനെ രജപുത്രർ കഴിഞ്ഞ ദിവസം ബനസ്കന്ധയിലെ മോത്ത ഗ്രാമത്തിൽ മർദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..