ന്യൂഡൽഹി: ഗൂഗിളിന്റെ ബില്ലിങ് നയങ്ങൾക്കെതിരേ രാജ്യത്തെ വിവിധ സ്റ്റാർട്ടപ്പുകൾ മദ്രാസ് ഹൈക്കോടതിയിൽ. നിർബന്ധിത ബില്ലിങ് റൂട്ട് സ്വീകരിച്ചില്ലെങ്കിൽ പ്ലേസ്റ്റോറിൽനിന്ന് നീക്കുമെന്ന് താക്കീത് നൽകിക്കൊണ്ടുള്ള നോട്ടീസിനെതിരേയാണ് അൺ അക്കാദമി, കുക്കു എഫ്.എം., മാട്രിമോണി ഡോട്ട്കോം, ശാദി ഡോട്ട്കോം തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ സംരംഭകർ ഹരജി നൽകിയത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും ഗൂഗിളിൽനിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ സംഘടനയായ അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ, ഗൂഗിളിന്റെ നയങ്ങൾക്കെതിരേ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്ക് (സി.സി.ഐ.) പരാതി നൽകിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ പേമെന്റ് നയം ഗൂഗിൾ പ്ലേയിലെ സി.സി.ഐ.യുടെ നിർദേശത്തിന് അനുസരിച്ചാണെന്ന് ഗൂഗിൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..