ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ജൂലായ്‌യോടെ പ്രവർത്തനസജ്ജമായേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ജൂൺ ഒന്നിന് സി.ബി.എസ്.ഇ. സ്കൂൾ മേധാവികളുമായി വിദ്യാഭ്യാസമന്ത്രാലയ ഉദ്യോഗസ്ഥർ ചർച്ച നടത്തി.
ജൂലായിൽ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്ന ചാനൽ രണ്ട് മാസത്തിനുള്ളിൽ പൂർണമായി പ്രവർത്തനസജ്ജമാകുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അഡീഷണൽ സെക്രട്ടറി ലാംചോങ്‌ഹോയ് സ്വീറ്റി ചാങ്സൻ പറഞ്ഞു. ഇന്റർനെറ്റിന് ചില പരിമിതികളുണ്ട്. എന്നാൽ, ടി.വി. ചാനലുകൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാനാകുമെന്നതിനാലാണ് സംയോജിത പഠനരീതി പ്രചരിപ്പിക്കാൻ ചാനൽ തുടങ്ങുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് പ്രാദേശികഭാഷകളിൽ അനുബന്ധ വിദ്യാഭ്യാസം നൽകാൻ എല്ലാ സംസ്ഥാനങ്ങളിലും ചാനലുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് യോഗത്തിൽ സി.ബി.എസ്.ഇ. ചെയർപേഴ്സൺ നിധി ചിബ്ബർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..