ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്ക് ന്യായമാണെന്ന് ഉറപ്പാക്കാൻ സംവിധാനം ഒരുക്കണമെന്ന് വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം. ചില റൂട്ടുകളിൽ നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം.
ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനയുണ്ടായ റൂട്ടുകളിലെ, പ്രത്യേകിച്ച് നേരത്തേ ഗോ ഫസ്റ്റ് എയർലൈൻ സർവീസ് നടത്തിയിരുന്ന റൂട്ടുകളിലെ യാത്രാനിരക്കുകൾ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ആർ.ബി.ഡി.കളിൽ (റിസർവേഷൻ ബുക്കിങ് ഡിസൈനർ) ന്യായമായ നിരക്ക് ഉറപ്പാക്കാൻ സംവിധാനം രൂപപ്പെടുത്തണം. ദുരന്തമുണ്ടാകുമ്പോൾ നിരക്ക് വർധിപ്പിക്കുന്നത് മാനുഷിക പരിഗണന കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..