ന്യൂഡൽഹി: മുടിമാറ്റിവെക്കൽ കേന്ദ്രങ്ങൾ (ഹെയർ ട്രാൻസ്‌പ്ളാന്റ് സെന്റർ), ത്വഗ്രോഗചികിത്സാകേന്ദ്രങ്ങൾ(സ്കിൻ ആൻഡ് കോസ്‌മെറ്റോളജി ക്ലിനിക്കുകൾ), ദന്തൽ കോസ്‌മെറ്റോളജി ക്ലിനിക്കുകൾ, തെറാപ്പി സെന്ററുകൾ എന്നിവയെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനുകീഴിലാക്കാൻ കേന്ദ്രം. സൗന്ദര്യചികിത്സയുടെ മറവിൽ ജനങ്ങൾ വ്യാപകമായി ചൂഷണംചെയ്യപ്പെടുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം.
സ്വകാര്യമേഖലയിലെ ആരോഗ്യസംരക്ഷണ സംവിധാനം സുതാര്യമാക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങൾക്ക് സർക്കാർ രജിസ്ട്രേഷൻ കർശനമാക്കും. ഇതിനായി പുതിയ വെബ്സൈറ്റും വികസിപ്പിക്കും. ചികിത്സച്ചെലവുകൾ, പരാതി പരിഹാരസംവിധാനം, അപ്പീൽ സംവിധാനം എന്നിവയ്ക്ക് ചട്ടക്കൂടുണ്ടാക്കാൻ പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണത്തിനുമായാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കേന്ദ്രം കൊണ്ടുവന്നത്. നിലവിൽ ആശുപത്രികൾമാത്രമാണ് ഈ നിയമപ്രകാരം രജിസ്റ്റർചെയ്യേണ്ടത്. ആരോഗ്യം സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമായതിനാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾമാത്രമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പൂർണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുള്ളത്. ആന്ധ്രാപ്രദേശ്, ബിഹാർ, ഡൽഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമം പ്രാബല്യത്തിലില്ല. നിയമം എല്ലാ സംസ്ഥാനങ്ങളിലും കർശനമായി നടപ്പാക്കണമെന്ന നിർദേശവും ആരോഗ്യമന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..