മുംബൈ: ഇന്ത്യൻ നിർമിത ടോർപിഡോ പരീക്ഷണം വിജയകരമാക്കി നാവികസേന. ജലോപരിതലത്തിലോ ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോർപിഡോകൾ. ആയുധങ്ങൾ കൃത്യസ്ഥാനത്തെത്തിക്കാനും നിയന്ത്രിത സ്ഫോടനത്തിലൂടെ ശത്രുവിന്റെ നീക്കങ്ങളെ തകർക്കാനും ടോർപിഡോയ്ക്ക് കഴിയും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. ആണ് ടോർപിഡോ വികസിപ്പിച്ചത്. വലിയ ഭാരമുള്ള ഈ ടോർപിഡോവഴി ശത്രുവിന് വൻനാശമുണ്ടാക്കാൻ കഴിയും
വിമാനവാഹിനികളിലോ അന്തർവാഹിനികളിലോ ആവശ്യാനുസരണം സജ്ജീകരിക്കാൻ കഴിയുന്ന രീതിയിലാണ് ടോർപിഡോകളുടെ രൂപകല്പന. ടോർപിഡോയുടെ പരീക്ഷണവിജയം സമുദ്രാന്തർഭാഗത്ത് സൈനിക ശക്തിയെത്തിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്ന് നാവികസേനാ വൃത്തങ്ങൾ വിശേഷിപ്പിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..