ഗോവധനിരോധനം പിൻവലിക്കൽ: പശുക്കളെയിറക്കി ബി.ജെ.പി. പ്രതിഷേധം


1 min read
Read later
Print
Share

ബെംഗളൂരു: കർണാടകത്തിൽ കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവിൽ പശുക്കളെയിറക്കി ബി.ജെ.പി. പ്രതിഷേധം. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. പശുക്കളെ പൂമാലകൊണ്ട് അലങ്കരിച്ച് ഗോപൂജയും നടത്തി. ഗോവധനിരോധനം തുടരണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു.

സംസ്ഥാനത്തെ മറ്റുജില്ലകളിലും പ്രതിഷേധപരിപാടി നടന്നു. ഓരോ ജില്ലയിലും എം.എൽ.എ.മാരും ജില്ലാപ്രസിഡന്റുമാരും പ്രതിഷേധത്തിന് നേതൃത്വംനൽകി. ഗോവധനിരോധനം പിൻവലിച്ചേക്കുമെന്ന് മൃഗസംരക്ഷണവകുപ്പുമന്ത്രി കെ. വെങ്കടേഷ് സൂചന നൽകിയതാണ് ബി.ജെ.പി. പ്രതിഷേധത്തിന് കാരണം. ഗോവധനിരോധനനിയമം പിൻവലിക്കാൻ നടപടിയുണ്ടായാൽ വൻപ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ബി.ജെ.പി.യും ഹൈന്ദവ സംഘടനകളും പറയുന്നത്.

തിരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് പ്രഖ്യാപിച്ച ഗാരണ്ടികൾ ഇതുവരെ നടപ്പാക്കാത്തതിലും ബി.ജെ.പി. പ്രതിഷേധിച്ചു. ഗാരണ്ടികൾക്ക് വ്യവസ്ഥകളേർപ്പെടുത്തി കോൺഗ്രസ് വോട്ടർമാരെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയും കോൺഗ്രസിനുനേരെ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. വൈദ്യുതിനിരക്ക് ഉയർത്തിയ സിദ്ധരാമയ്യ സർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. നേതാക്കൾ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..