അഹമ്മദാബാദ്: ഗുജറാത്ത് മഹിസാഗർ ജില്ലയിലെ ബലാസിനോറിൽനിന്നുള്ള എ.എ.പി. നേതാവ് ഉദയസിങ് ചൗഹാൻ അനുയായികൾക്കൊപ്പം ബി.ജെ.പി.യിൽ ചേർന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബലാസിനോറിലെ എ.എ.പി. സ്ഥാനാർഥിയായിരുന്നു.
നേരത്തേ കോൺഗ്രസിലായിരുന്ന ചൗഹാൻ എ.എ.പി.ക്കുവേണ്ടി 29 ശതമാനം വോട്ടുനേടി. മണ്ഡലം ബി.ജെ.പി. നേടി. ജില്ലയിലെ ലുണാവാഡയിൽനിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് 24 ശതമാനം വോട്ടുനേടിയ ജെ.പി. പട്ടേലും ബി.ജെ.പി.യിൽ തിരിച്ചെത്തി. ഇവിടെ പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർഥിക്ക് 25 ശതമാനം വോട്ടാണ് കിട്ടിയത്. 40 ശതമാനത്തോളം വോട്ടുനേടി കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന പട്ടേൽ സീറ്റുകിട്ടാതെവന്നപ്പോൾ വിമതനായി മത്സരിക്കുകയായിരുന്നു.
വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നായിരുന്നു പാർട്ടി സംസ്ഥാനപ്രസിഡന്റ് സി.ആർ. പാട്ടീൽ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അദ്ദേഹംതന്നെയാണ് ഇരുവർക്കും ഗാന്ധിനഗറിലെ ഓഫീസിൽ അംഗത്വം നൽകിയത്. ലോക്്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയനേതാക്കളെ തിരിച്ചെത്തിക്കുന്നതിന് മുൻഗണന നൽകിയിരിക്കുകയാണ് ബി.ജെ.പി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..