ബെംഗളൂരു: സ്കൂളുകളിൽ പെൺകുട്ടികളുടെ യൂണിഫോമായി പാവാടയ്ക്കുപകരം പാന്റ്സോ ചുരിദാറോ പരിഗണിക്കണമെന്ന് കർണാടക ബാലാവകാശക്കമ്മിഷൻ വിദ്യാഭ്യാസവകുപ്പിനോട് നിർദേശിച്ചു. പാവാടധരിക്കുന്നത് കുട്ടികൾക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യം കണക്കിലെടുത്താണിത്. പെൺകുട്ടികളുടെ സമഗ്രവികസനം മുൻനിർത്തി യൂണിഫോം നിയമം പരിഷ്കരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
ഒന്നുമുതൽ പത്തുവരെ ക്ലാസിലെ പെൺകുട്ടികളുടെ യൂണിഫോം പരിഷ്കാരം സംബന്ധിച്ച് സ്കൂൾവിദ്യാഭ്യാസവകുപ്പിന് കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണയാണ് നിർദേശം സമർപ്പിച്ചത്. വനിത-ശിശുവികസന വകുപ്പ് കലബുറഗി ഉപഡയറക്ടർ അടുത്തിടെ കമ്മിഷന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. പെൺകുട്ടികൾ ബസിൽ യാത്രചെയ്യുമ്പോഴും ജനങ്ങൾക്കിടയിൽക്കൂടി നടക്കുമ്പോഴും സൈക്കിളിൽ യാത്രചെയ്യുമ്പോഴും മൈതാനത്ത് കളിക്കുമ്പോഴും പാവാട അസൗകര്യമുണ്ടാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാന്റ്‌സും ചുരിദാറുമാണ് പെൺകുട്ടികൾക്ക് കൂടുതൽ നല്ലതെന്നും പൊതുജനാഭിപ്രായം ഇതാണെന്നും പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് കമ്മിഷൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം സമർപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..