ന്യൂഡൽഹി: രാജ്യത്ത് സോഫ്റ്റ്‌വേർ ടെക്നോളജി മേഖലയിൽ നിയമനം കുറയുന്നു. ടെക് സേവനങ്ങൾ, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന ടെക്നോളജി മേഖലയിലെ തൊഴിലവസരങ്ങൾ മേയ് മാസത്തിൽ 67 ശതമാനമാണ് ഇടിഞ്ഞത്. മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.
ദുർബലമായ ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷമാണ് നിയമനം കുറഞ്ഞതിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറഞ്ഞു. ചെലവുകുറച്ച് ഉത്പാദനം വർധിപ്പിക്കാനാണ് ഭൂരിഭാഗം കമ്പനികളും ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.
തൊഴിൽമേഖലയിലേക്കുള്ള ഐ.ടി. മേഖലയുടെ സംഭാവന മേയ് മാസത്തിൽ അഞ്ചുശതമാനം ഇടിഞ്ഞ് 35 ശതമാനത്തിലേക്കെത്തി. ഏപ്രിലിൽ രേഖപ്പെടുത്തിയ 40 ശതമാനമാണ് ഇതിനുമുൻപുള്ള ഏറ്റവും കുറഞ്ഞ അളവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..