ബെംഗളൂരു: മാലിന്യംകലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് കൊപ്പാളിൽ സ്ത്രീ മരിച്ചു. അസുഖബാധിതരായ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകഗിരി ബസരിഹല ഗ്രാമവാസിയായ ഹൊന്നമ്മ ശിവപ്പയാണ് (65) മരിച്ചത്. അസുഖംബാധിച്ചവർ കനകഗിരിയിലെയും ഗംഗാവതിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതോടെ ഇവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ അവഗണനയാണ് ദുരന്തകാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. നല്ല കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്നും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..