ശ്രീലങ്കയിലേക്ക് കടത്താൻശ്രമിച്ച 300 കിലോ കഞ്ചാവ് പിടികൂടി


1 min read
Read later
Print
Share

മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തിരുവാരൂരിനുസമീപം ശ്രീലങ്കയിലേക്കു കടത്താൻശ്രമിച്ച 300 കിലോ കഞ്ചാവ് ക്യൂബ്രാഞ്ച് പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. മുതുപ്പേട്ട തീരപ്രദേശംവഴി ശ്രീലങ്കയിലേക്ക് കഞ്ചാവ്‌ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടയിൽ മുതുപ്പേട്ടിനടുത്ത് വനപ്രദേശത്ത് സംശയാസ്പദമായ നിലയിൽക്കണ്ട മൂന്നുപേരെ പിടികൂടി ചോദ്യംചെയ്തതിനെത്തുടർന്നാണ് കാട്ടിലൊളിപ്പിച്ച 300 കിലോ കഞ്ചാവ് കണ്ടെടുത്തത്. മുതുപ്പേട്ട സ്വദേശികളായ മുരുകാനന്ദം (43), മഹേന്ദ്രൻ (25), കോവിലൂർ സ്വദേശി ശശികുമാർ (20) എന്നിവരാണ് അറസ്റ്റിലായത്. കടൽമാർഗം ശ്രീലങ്കയിലേക്കു കഞ്ചാവ്‌ കടത്താനായിരുന്നു പദ്ധതിയെന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..