ഇറ്റാനഗർ: അസം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു. അറസ്റ്റിലായവരെ ലികാബലി പോലീസ് സ്റ്റേഷനിലെത്തിച്ചു.
ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ചയാണ് അസമിലെ ധമാജി ജില്ലയിൽ വെടിവെപ്പിനെത്തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടത്.
അസമും അരുണാചൽപ്രദേശും 804 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിപങ്കിടുന്നുണ്ട്. അതിർത്തിത്തർക്കങ്ങൾ പരിഹരിക്കാൻ ഇരുപക്ഷവും ചർച്ചകൾ നടത്തിവരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..