ന്യൂഡൽഹി: ഇന്ത്യയിൽ നികുതിയടയ്ക്കുന്നതിൽ വീഴ്ചപറ്റിയതായി ബി.ബി.സി. സമ്മതിച്ചതായി റിപ്പോർട്ട്. 40 കോടി രൂപ വരുമാനം ഐ.ടി. റിട്ടേണിൽ കാണിച്ചില്ലെന്നും ഇനിമുതൽ കൃത്യമായ അടയ്ക്കുമെന്നും ആദായനികുതിവകുപ്പിനെ ബി.ബി.സി. ഇ-മെയിൽവഴി അറിയിച്ചതായും അധികൃതർ പറഞ്ഞു.
ബി.ബി.സി. പുതിയ ഐ.ടി. റിട്ടേൺ നൽകേണ്ടിവരും. പിഴയും നൽകേണ്ടിവരും.
കുറച്ചുകാലങ്ങളായി ബി.ബി.സി. ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഫെബ്രുവരിയിൽ ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി. ഓഫീസുകളിൽ തുടർച്ചയായി മൂന്നുദിവസം ആദായനികുതിവിഭാഗം പരിശോധന നടത്തിയിരുന്നു.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്നപേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനുപിന്നാലെയായിരുന്നു ബി.ബി.സി. ഇന്ത്യയിലെ പരിശോധന. ഗ്രൂപ്പിന്റെ ചില പണമിടപാടുകൾക്ക് നികുതി അടച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ സർവേസമയത്ത് ശേഖരിച്ചതായി ഫെബ്രുവരി 17-നു പുറത്തുവിട്ട അറിയിപ്പിൽ ആദായനികുതിവകുപ്പ് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനം വെളിപ്പെടുത്തിയ വരുമാനവും ലാഭവും ആനുപാതികമല്ലെന്ന് ഐ.ടി. വകുപ്പും ആരോപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..