ന്യൂഡൽഹി: നാൽപ്പത്തിമൂവായിരം കോടിയോളം രൂപ ചെലവിൽ ആറ് പരമ്പരാഗത സ്റ്റീൽത്ത് അന്തർവാഹിനികൾ വാങ്ങാനുള്ള ഇന്ത്യയുടെ ബൃഹദ് പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ച് ജർമനി. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങുമായുള്ള ചർച്ചയിലാണിക്കാര്യം വ്യക്തമാക്കിയത്.
ജർമനിയുടെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസ് (ടി.കെ.എം.എസ്.) കരാറിന്റെ മത്സരാർഥികളിൽ ഒരാളാണ്. സൈനിക മേഖലയിൽ സംയുക്ത വികസനത്തിന് ഇന്ത്യയ്ക്കുള്ള താത്‌പര്യം രാജ് നാഥ് സിങ്ങും പിസ്റ്റോറിയസ്സിനെയും അറിയിച്ചു. രാജ് നാഥ് സിങ് ഉത്തർപ്രദേശിലെയും തമിഴ്നാട്ടിലെയും പ്രതിരോധ ഇടനാഴികളിൽ ജർമൻ നിക്ഷേപവും ക്ഷണിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..