ന്യൂഡൽഹി: ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുന്നതിനായി തുവരപ്പരിപ്പ്, ഉഴുന്ന്, പരിപ്പ് തുടങ്ങിയവയുടെ സംഭരണപരിധി സർക്കാർ നീക്കി. 2022-23ലെ വിലനിലവാരം പിന്തുണയ്ക്കുന്ന പദ്ധതിപ്രകാരമാണ് തീരുമാനം. ഈവർഷം കർഷകർക്ക് പരിധിയില്ലാതെ ഇവ ഉത്‌പാദിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വരാനിരിക്കുന്ന ഖാരിഫ്, റാബി സീസണുകളിൽ ഇവ കൃഷിചെയ്യുന്ന പ്രദേശങ്ങളിൽ ഇവയുടെ ഉത്‌പാദനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉപയോക്തൃകാര്യ-പൊതു വിതരണ മന്ത്രാലയം പറഞ്ഞു. ഈ കാർഷികോത്‌പന്നങ്ങളുടെ സംഭരണനടപടികൾ ഉറപ്പുവരുത്തണമെന്നും വിലനിലവാരം നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇവ കർഷകരിൽനിന്ന് താങ്ങുവില അടിസ്ഥാനമാക്കി പരിധിയില്ലാതെ സംഭരിക്കാൻ പുതിയ നിർദേശത്തോടെ സാധിക്കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കർഷകർക്ക് ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കാനും തീരുമാനം സഹായകരമാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..