ന്യൂഡൽഹി: രാജ്യത്തെ 2000 കാർഷിക സഹകരണ സംഘങ്ങൾക്ക് (പി.എ.സി.എസ്.) പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതിനൽകി. 1000 ജൻ ഔഷധി കേന്ദ്രങ്ങൾ ഓഗസ്റ്റോടെ ആരംഭിക്കും. ബാക്കിയുള്ളവ ഡിസംബറോടെയും. ഏതെല്ലാം സംഘങ്ങൾക്കാണ് അനുമതിനൽകേണ്ടതെന്നും അതിനുള്ള മാനദണ്ഡങ്ങളും വൈകാതെ തീരുമാനിക്കും.
കേരളത്തിൽ നീതി മെഡിക്കൽ സ്റ്റോറുകൾ നടത്തുന്നുണ്ട്. ഇത് നിലവിൽ കൺസ്യൂമർ ഫെഡിന്റെ കീഴിലാണ്. അതിന് പുറമേയാകും മിതമായ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾകൂടി സഹകരണ സംഘങ്ങൾക്കു കീഴിൽ വരുന്നത്.
കേന്ദ്ര കെമിക്കൽസ്, വളം വകുപ്പുമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി സഹകരണ മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിലാണ് തീരുമാനം. കാർഷിക സഹകരണ സംഘങ്ങളുടെ വരുമാനം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരുമാനം ഉപകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾക്ക്, പ്രത്യേകിച്ച് ഗ്രാമവാസികൾക്ക് താങ്ങാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാനും ഇത് സഹായിക്കും.
നിലവിൽ രാജ്യത്ത് 9400 ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. അതുവഴി 1800 തരം മരുന്നുകളും 285 തരം മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്നു. പ്രമുഖ കമ്പനികളുടെ മരുന്നുകളെ അപേക്ഷിച്ച് 50 മുതൽ 90 ശതമാനംവരെ കുറഞ്ഞ വിലയ്ക്കാണ് ജൻ ഔഷധി കേന്ദ്രങ്ങൾ വിൽക്കുന്നത്.
ജൻ ഔഷധി കേന്ദ്രം തുടങ്ങണമെങ്കിൽ സ്വന്തമായോ വാടകയ്ക്കോ 120 ചതുരശ്രയടി വിസ്തീർണമുള്ള മുറിവേണം. അപേക്ഷാ ഫീസ് 5000 രൂപയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..