കൊഹിമ: നാഗാലാൻഡിൽ പട്ടിയിറച്ചി വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതിചെയ്യുന്നതും വിൽക്കുന്നതും റസ്റ്റോറന്റുകളിൽ പാകംചെയ്ത് നൽകുന്നതും നിരോധിച്ച സർക്കാർ ഉത്തരവ് ഗുവാഹാട്ടി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കി. ചീഫ് സെക്രട്ടറിക്ക് ഇത്തരം ഒരു ഉത്തരവ് ഇറക്കാനാവില്ലെന്ന് ജസ്റ്റിസ് മാർലി വാൻകും അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
കൊഹിമ മുനിസിപ്പൽ കൗൺസിലിനുകീഴിൽ ലൈസൻസുള്ള വ്യാപാരികളാണ് ജൂലായ് നാലിലെ നിരോധന ഉത്തരവ് ചോദ്യംചെയ്ത് ഹർജി സമർപ്പിച്ചത്. നാഗാലാൻഡുൾപ്പെടെ ചുരുക്കംചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽമാത്രമാണ് പട്ടിയിറച്ചി ഉപയോഗിക്കുന്നവരുള്ളത്.
അതേസമയം, പട്ടിയിറച്ചി മനുഷ്യന് ഉപയോഗിക്കാവുന്ന സുരക്ഷിതമായ മാംസത്തിന്റെ കൂട്ടത്തിൽപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..