മുംബൈ: ഔറംഗസീബ്, ടിപ്പുസുൽത്താൻ എന്നിവരുടെ ചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതുമായി ബന്ധപ്പെട്ട് കോലാപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതേത്തുടർന്ന് ഇവിടെ നിശാനിയമംപ്രഖ്യാപിച്ചു. ഇതിനെതിരേ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വസംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
കൗമാരക്കാരായ മൂന്നുപേരാണ് മുഗൾ ചക്രവർത്തി ഔറംഗസീബിന്റെയും ടിപ്പുസുൽത്താന്റെയും ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസിട്ടത്. പ്രകോപനപരമായ ശബ്ദസന്ദേശവും ഇതിനൊപ്പമുണ്ടായിരുന്നു. സ്റ്റാറ്റസ് പ്രചരിച്ചതോടെ ഇരുവിഭാഗങ്ങൾതമ്മിൽ കല്ലേറുണ്ടായി. തെരുവിൽ ആളുകൾ തടിച്ചുകൂടി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി ഇവരെ പിരിച്ചുവിടുകയായിരുന്നു
കല്ലേറുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും സ്റ്റാറ്റസിട്ടവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റാറ്റസിട്ടവർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് സൂപ്രണ്ട് മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
എല്ലാവരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്നും ഷിന്ദേ പറഞ്ഞു. കോലാപ്പൂരിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..