അഹമ്മദാബാദ്: ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ ഹൃദ്രോഗം മൂലം 40-ാം വയസ്സിൽ മരിച്ചു. ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധിയാണ് മരിച്ചത്.
അനേകം ഹൃദയശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഗൗരവ് ഗാന്ധി ഹൃദയാരോഗ്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും പ്രചാരണംനടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി ജോലിക്കുശേഷം വീട്ടിലെത്തി അത്താഴംകഴിച്ച് കിടന്ന അദ്ദേഹം രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ജാം നഗർ ജി.ജി. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത ഹൃദ്രോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഹാൾട്ട് ഹാർട്ട് അറ്റാക്ക് പ്രചാരണത്തിന് നേതൃത്വംകൊടുത്തിരുന്ന ചികിത്സകനുമാണ് ഗൗരവ് ഗാന്ധി. ജാം നഗറിലും അഹമ്മദാബാദിലുമാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഭാര്യ ദേവാംശി ദന്തരോഗ ഡോക്ടറാണ്. രണ്ട് മക്കളുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..