കഞ്ഞി ഒഴിവാക്കി: തമിഴ്‌നാട്ടിൽ തടവുകാർക്കുള്ള ഭക്ഷണത്തിൽ മാറ്റം


1 min read
Read later
Print
Share

ചെന്നൈ: തമിഴ്‌നാട്ടിൽ തടവുപുള്ളികൾക്കുള്ള ഭക്ഷണത്തിൽ മാറ്റംവരുത്തി. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തെയുള്ളതിനെക്കാൾ മെച്ചപ്പെട്ട ഭക്ഷണമാണ് ഇനി നൽകുക. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 26 കോടി രൂപയുടെ അധികബാധ്യത വരും. പുതിയ ഭക്ഷണവിഭവങ്ങളിൽനിന്ന് കഞ്ഞി ഒഴിവാക്കിയിട്ടുണ്ട്. കോഴിയിറച്ചി, പച്ചക്കറി വിഭവങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തി. ഓരോ തടവുകാർക്കും ദിവസേന നൽകുന്ന ഭക്ഷണത്തിൽ 30 ശതമാനം വർധനയുണ്ടെന്ന് ജയിൽ വകുപ്പധികൃതർ അറിയിച്ചു.

പുതിയ ഭക്ഷണരീതി പ്രകാരം എ ക്ലാസ് തടവുകാരിൽ ഒരാൾക്ക് പ്രതിദിന ചെലവ് 207.89 വരും. നേരത്തേ ഇത് 146.44 രൂപയായിരുന്നു. ബി ക്ലാസ് തടവുകാരിൽ ഒരാൾക്കുള്ള പ്രതിദിന വിഹിതം 96.38 രൂപയിൽനിന്ന് 135.26 രൂപയായി പരിഷ്കരിച്ചു. പുതുക്കിയ ഭക്ഷണ പ്രകാരം എ ക്ലാസ് തടവുകാർക്ക് ആഴ്ചയിൽ മൂന്നുതവണ കോഴിക്കറി ലഭിക്കും. നേരത്തെ ആഴ്ചയിൽ രണ്ടുതവണയായിരുന്നു. ബി ക്ലാസ് തടവുകാർക്ക് ഇതുവരെ ആഴ്ചയിലൊരിക്കൽ കിട്ടിയിരുന്ന കോഴിക്കറി ആഴ്ചയിൽ രണ്ട് ദിവസമാകും.

ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഗോതമ്പ് ഉപ്പുമാവ്, കടലച്ചമ്മന്തി, തേങ്ങാച്ചമ്മന്തി എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തും. ശനിയാഴ്ചകളിൽ ഇഡ്ഡലിയും സാമ്പാറും മറ്റ് ദിവസങ്ങളിൽ നാരങ്ങാച്ചോറും തേങ്ങാച്ചോറും ചമ്മന്തിയും നൽകും. അത്താഴത്തിന് ചപ്പാത്തിയും വൈകുന്നേരത്തെ ചായയ്ക്കൊപ്പം കടല പുഴുങ്ങിയത്, ചെറുപയർ തുടങ്ങിയ ലഘുഭക്ഷണവും നൽകും. എ ക്ലാസിൽത്തന്നെ സസ്യാഹാരം കഴിക്കുന്ന തടവുകാർക്ക് ചോറ്, നെയ്യ്, രസം, സാമ്പാർ, വെജിറ്റബിൾ കറി, തൈര് സാദം, വാഴപ്പഴം അല്ലെങ്കിൽ പേരയ്ക്ക എന്നിവ നൽകും. ബി ക്ലാസ് തടവുകാർക്ക് ഉരുളക്കിഴങ്ങ് കറി, റവ കേസരി, വാഴപ്പഴം അല്ലെങ്കിൽ പേരയ്ക്ക എന്നിവയാണ് നൽകുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..