അഹമ്മദാബാദ്: ഗുജറാത്തിൽ സസ്യേതര ഭക്ഷണശാല നടത്തിയിരുന്ന രണ്ടു നാഗാലാൻഡുകാരെ ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഭക്ഷണത്തിന്റെയും വംശത്തിന്റെയുംപേരിൽ ആക്രമിക്കുന്നതിൽ നാഗാലാൻഡ് സഖ്യസർക്കാരിൽ മന്ത്രിയും ബി.ജെ.പി. പ്രസിഡന്റുമായ തെംജം അലോങ് പ്രതിഷേധിച്ചു.
ജൂൺ അഞ്ചിന് ചാണക്യപുരിയിലെ റെസ്റ്റോറന്റിലാണ് ഒരുസംഘം ആക്രമണം നടത്തിയത്. കോഴിയിറച്ചി വിഭവങ്ങൾ വിൽക്കുന്നതിനെ ചോദ്യംചെയ്തായിരുന്നു മർദനമെന്ന് പരിക്കേറ്റവർ പറഞ്ഞു. വംശീയമായി അധിക്ഷേപിച്ചതായും ആരോപിച്ചു. എന്നാൽ, വ്യാപാരത്തർക്കമാണ് അക്രമത്തിനു കാരണമെന്നും മതപരമായ കാരണങ്ങളില്ലെന്നും കേസെടുത്ത സോള പോലീസ് വ്യക്തമാക്കി.
സംഭവം നാഗാലാൻഡിൽ ചർച്ചയായതിനെത്തുടർന്നാണ് വിനോദസഞ്ചാര മന്ത്രികൂടിയായ അലോങ് രംഗത്തുവന്നത്. സാംസ്കാരികവും ഭക്ഷണപരവുമായ തനിമകളുടെപേരിൽ നാഗാലാൻഡുകാർ ഗുജറാത്തിൽ മർദിക്കപ്പെട്ടത് അപലപനീയമാണെന്ന് അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. പത്തുവർഷമായി അഹമ്മദാബാദിൽ കച്ചവടം നടത്തുന്ന നാഗാലാൻഡുകാരാണ് ആക്രമിക്കപ്പെട്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..