എ.ഐ.എ.ഡി.എം.കെ. മുൻ എം.പി. മൈത്രേയൻ ബി.ജെ.പി.യിൽ ചേർന്നു


1 min read
Read later
Print
Share

മടക്കം 23 വർഷത്തിനുശേഷം

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. മുൻ എം.പി. വി. മൈത്രേയൻ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്ങും സി.ടി. രവിയും അദ്ദേഹത്ത സ്വീകരിച്ചു. ദീർഘകാലം മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത സഹായിയായ മൈത്രേയൻ മൂന്നുതവണ രാജ്യസഭാ എം.പി.യായിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി കെ.ആർ. വാസുദേവന്റെ മകനായ മൈത്രേയൻ 23 വർഷംമുമ്പ് ബി.ജെ.പി.യിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് എ.ഐ.എ.ഡി.എം.കെ.യിലേക്കു കൂടുമാറി. അരുൺ ജെയ്‍റ്റ്‍ലിയും മുതിർന്ന ബി.ജെ.പി. നേതാവ് ധർമേന്ദ്ര പ്രധാനുമാണ് തന്നെ ബി.ജെ.പി.യിൽ തിരിച്ചെത്താൻ പ്രേരിപ്പിച്ചതെന്ന് മൈത്രേയൻ പറഞ്ഞു. മൈത്രേയന്റെ വരവ് തമിഴ്‌നാട്ടിൽ പാർട്ടിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബി.ജെ.പി. പ്രത്യയശാസ്ത്രത്തിനും ലഭിക്കുന്ന സ്വീകാര്യതയുടെ സൂചനയാണിതെന്നും ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്ങും സി.ടി. രവിയും പറഞ്ഞു.

2022 ഒക്ടോബർ ഒമ്പതിനാണ് മൈത്രേയനെ എ.ഐ.എ.ഡി.എം.കെ. പ്രാഥമികാംഗത്വത്തിൽനിന്നും ഓർഗനൈസിങ് സെക്രട്ടറി സ്ഥാനത്തുനിന്നും എടപ്പാടി പളനിസ്വാമി പുറത്താക്കിയത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..