ചെന്നൈ: ബേസിൻ ബ്രിഡ്ജിനും വ്യാസർപ്പാടിക്കുമിടയിലുള്ള പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ചമുതൽ നാലുദിവസം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്കുള്ള ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടും. രണ്ട് തീവണ്ടികൾ ആവഡിയിൽ യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച രാത്രി 7.40-ന് കോർബയിൽനിന്ന് പുറപ്പെടുന്ന കോർബ-കൊച്ചുവേളി എക്സ്പ്രസ് (22647) ചെന്നൈ സെൻട്രലിലേക്ക് വരില്ല. തീവണ്ടി കുറുക്കുപ്പേട്ട, വാഷർമെൻപ്പെട്ട്, ചെന്നൈ ബീച്ച്, എഗ്‌മോർ സ്റ്റേഷനുകൾ വഴി തിരിച്ചുവിടും.
10, 12 തീയതികളിൽ ധൻബാദിൽനിന്ന് രാവിലെ 11.35-ന് തിരിക്കുന്ന ധൻബാദ്-ആലപ്പുഴ എക്സ്പ്രസും(13351) ഇതേവഴിയാവും ഓടുക.
12-ന് വൈകീട്ട് 4.45-ന് പുറപ്പെടുന്ന ഇന്ദോർ -കൊച്ചുവേളി ബൈ വീക്ക്‌ലി എക്സ്പ്രസ് (22645) വ്യാസർപ്പാടി, വാഷർമെൻപ്പെട്ട്, എഗ്‌മോർ വഴി തിരിച്ചുവിടും. 13-ന് വൈകീട്ട് 4.10-ന് പുറപ്പെടുന്ന പാലക്കാട്-ചെന്നൈ സെൻട്രൽ തീവണ്ടി (22652) ആവഡിയിൽ യാത്ര അവസാനിപ്പിക്കും. 13-ന് രാത്രി 10.40-ന് തിരിക്കുന്ന ബെംഗളൂരു-എം.ജി.ആർ. തീവണ്ടി ആവഡിയിൽ യാത്ര അവസാനിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..