സിംഹത്തെ നേരിടാൻ ആടും ചെമ്മരിയാടും വളർന്നിട്ടില്ല


1 min read
Read later
Print
Share

‘ഇന്ത്യ’യെ പരിഹസിച്ച് ഏക്നാഥ് ഷിന്ദേ

മുംബൈ: പ്രതിപക്ഷകൂട്ടായ്മയായ ‘ഇന്ത്യ’യെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ചെമ്മരിയാടുകൾക്കും ആടുകൾക്കും കാട്ടിൽ സിംഹത്തിനെതിരേ പോരാടാൻ കഴിയില്ലെന്നായിരുന്നു ഷിന്ദേയുടെ പരിഹാസം.

പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല. മോദിയെ തോൽപ്പിക്കുകയെന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, ചെമ്മരിയാടുകൾക്കും ആടുകൾക്കും സിംഹത്തിനെതിരേ പോരാടാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക. കാരണം സിംഹം എപ്പോഴും സിംഹമാണ്, കാടിനെ അവൻതന്നെ ഭരിക്കുമെന്നും ഏക്‌നാഥ് ഷിന്ദേ വ്യക്തമാക്കി.

അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാരിന് 215-ലധികം എം.എൽ.എ.മാരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തിന്റെ ലക്ഷ്യം മോദിയെ പരാജയപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയാണ് എൻ.ഡി.എ. സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെ വേണോ അല്ലാത്തവരെ വേണോയെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി) ഉപയോഗിക്കുന്നെന്ന ആരോപണത്തെയും ഷിന്ദേ വിമർശിച്ചു. അഴിമതി നടത്തിയവർക്കെതിരേ ഇ.ഡി. നടപടി സ്വീകരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..