ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ഹാജരാകാനാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ സമൻസ് ചോദ്യംചെയ്ത് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ സോറൻ ഹർജി പിൻവലിച്ചു.
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 14-ന് റാഞ്ചിയിലെ ഇ.ഡി. ഓഫീസിലെത്താനാണ് സമൻസ് നൽകിയത്. എന്നാൽ, നേരത്തേ നിശ്ചയിച്ച മറ്റുപരിപാടികളുണ്ടെന്നുകാട്ടി സോറൻ ഹാജരായില്ല. തുടർന്ന്, സമൻസ് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..