ന്യൂഡൽഹി: പത്തുവർഷം കരകൗശലവിദഗ്ധരെയും പരമ്പരാഗത തൊഴിൽചെയ്യുന്നവരെയും മറന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പായപ്പോൾ അവരെ ഓർക്കുകയാണെന്ന് രാജ്യസഭാഗം കപിൽ സിബൽ. പി.എം. വിശ്വകർമപദ്ധതി തുടങ്ങിയതിന് പിന്നാലെയാണ് വിമർശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2024-ന് തൊട്ടുമുമ്പാണ് വിശ്വകർമജരെക്കുറിച്ച് ഓർമവന്നതെന്ന് സാമൂഹികമാധ്യമമായ എക്സിൽ അദ്ദേഹം പോസ്റ്റുചെയ്തു.
പരമ്പരാഗത തൊഴിൽചെയ്യുന്നവർക്കും കരകൗശലവിദഗ്ധർക്കും സാമ്പത്തികസഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് പി.എം. വിശ്വകർമ. കുറഞ്ഞ പലിശനിരക്കിൽ ഈടില്ലാതെ മൂന്നുലക്ഷം രൂപവരെ വായ്പ നൽകും. രജിസ്റ്റർചെയ്യുന്നവർക്ക് വേറെയും ആനുകൂല്യങ്ങളുണ്ട്. ഞായറാഴ്ചയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനംചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..