ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുര ഓർമകൾ കൈപ്പടയിൽ കുറിച്ച് പത്ത് വനിതാ എം.പി.മാർ. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി (ബി.ജെ.പി.), അനുപ്രിയ പട്ടേൽ (അപ്നാദൾ -എസ്)), രാജ്യസഭാംഗം പി.ടി. ഉഷ, രമ്യാ ഹരിദാസ് (കോൺഗ്രസ്), പൂനം മഹാജൻ (ബി.ജെ.പി.), മഹുവ മെയ്ത്ര (തൃണമൂൽ കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന യു.ബി.ടി.), സുപ്രിയ സുലെ (എൻ.സി.പി.), ഹർസിമ്രത് കൗർ ബാദൽ (ശിരോമണി അകാലിദൾ), സ്വതന്ത്ര എം.പി. നവനീത് റാണ തുടങ്ങിയവരാണ് കുറിപ്പുകൾ പങ്കുവെച്ചത്.
ആശംസകൾ എന്നാണ് സ്മൃതി ഇറാനി കുറിച്ചത്. പാർലമെന്റിലേക്കുള്ള തന്റെ ആദ്യ ചുവടുകൾ അനുസ്മരിച്ചാണ് അനുപ്രിയ പട്ടേലിന്റെ കുറിപ്പ്. ജനാധിപത്യത്തിന്റെ കൊട്ടാരമെന്നും ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലമെന്നുമാണ് എം.പി. രമ്യാ ഹരിദാസ് പഴയ മന്ദിരത്തെ വിശേഷിപ്പിച്ചത്. കായികതാരമായിരിക്കെ സ്വർണമെഡൽ നേട്ടത്തിനുശേഷം 1986-ൽ പാർലമെന്റ് സന്ദർശിച്ചപ്പോൾ ലഭിച്ച ഊഷ്മളസ്വീകരണത്തിന്റെ ഓർമ പി.ടി. ഉഷ പങ്കുവെച്ചു.
ആദ്യത്തെ വീടെന്നപോലെ ഈ കെട്ടിടത്തിനും എന്റെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്ന് മഹുവ മൊയ്ത്ര ഓർമക്കുറിപ്പിലെഴുതി. പഴയ മന്ദിരത്തിന്റെ സത്ത പുതിയ മന്ദിരത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ചതുർവേദിയും പഴയ പാർലമെന്റ് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകിയെന്നും ജനാധിപത്യത്തിന്റെ യഥാർഥ ക്ഷേത്രമാണിതെന്നും നവനീത് റാണയും കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..