അമേരിക്കൻ ആപ്പിൾ ഇറക്കുമതിക്ക് നൽകിയ ഇളവ് പിൻവലിക്കണമെന്ന് കർഷകർ


1 min read
Read later
Print
Share

ന്യൂഡൽഹി: അമേരിക്കയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതിക്ക് നൽകിയ ഇളവ് പിൻവലിക്കണമെന്ന് കർഷകസംഘടനകൾ. അഖിലേന്ത്യാ കിസാൻസഭയും സംയുക്ത കിസാൻമോർച്ച രാഷ്ട്രീയേതര വിഭാഗവും ഈയാവശ്യമുന്നയിച്ചു.

അമേരിക്കയിൽനിന്ന് നികുതിയിളവോടെ ആപ്പിൾ വരുമ്പോൾ തദ്ദേശീയരായ കർഷകർക്ക് ന്യായമായ വില കിട്ടില്ലെന്നാണ് സംഘടനകൾ പറയുന്നത്. അമേരിക്കയിൽ സർക്കാരിന്റെ സബ്‌സിഡികളോടെയാണ് കൃഷിയിറക്കുന്നതെന്നും ഇന്ത്യയിൽ ഉത്‌പാദനച്ചെലവിന്റെ ചെറിയ ശതമാനംമാത്രമാണ് സർക്കാർ വഹിക്കുന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷകർ വർഷംമുഴുവൻ കാത്തിരുന്ന് ഉത്‌പാദിപ്പിക്കുന്ന വിളവിന് സർക്കാർനയങ്ങൾകാരണം വില ലഭിക്കാത്ത സ്ഥിതിയാണെന്നും അവർ കുറ്റപ്പെടുത്തി.

ആപ്പിൾക്കർഷകർക്കിടയിൽ പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയചർച്ചയുമാക്കി. എന്നാൽ അധികനികുതിയാണ് നീക്കിയതെന്നും അതു തദ്ദേശീയകർഷകരെ ബാധിക്കില്ലെന്നുമാണ് കേന്ദ്രസർക്കാർ വിശദീകരണം. 2019-ലായിരുന്നു അധികനികുതി ഏർപ്പെടുത്തിയത്. മറ്റുനികുതികൾ അതുപോലെ നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..