ന്യൂഡൽഹി: പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിനായക പ്രതിമകളുടെ വിൽപ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. വിൽപ്പന അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരേ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിലൂടെ പുറപ്പെടുവിച്ച ഉത്തരവ് ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തി ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. ഇതനുസരിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് വിനായകപ്രതിമകൾ വിൽക്കാനോ നിമജ്ജനം ചെയ്യാനോ പാടില്ല. ചൊവ്വാഴ്ചയാണ് വിനായക ചതുർഥി.
പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾ വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നത് വിലക്കാമെങ്കിലും അതിന്റെ വിൽപ്പന തടയാനാവില്ല എന്നായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവ്. രാജസ്ഥാൻ സ്വദേശിയായ പ്രകാശിന്റെ ഹർജി അനുവദിച്ചായിരുന്നു ഉത്തരവ്. ഇതിനെതിരേ സംസ്ഥാനസർക്കാരാണ് ഡിവിഷൻ ബെഞ്ചിന് മുൻപാകെ അപ്പീൽ നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..