ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷസഖ്യമായ ഇന്ത്യ ആവശ്യപ്പെടും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ ചേർന്ന യോഗത്തിലാണ് ചർച്ചകളിൽ പങ്കെടുക്കാനും ജനകീയ പ്രശ്നങ്ങൾ ഉയർത്താനും തീരുമാനം.
വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പുർ കലാപം, അതിർത്തിയിലെ അശാന്തി തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും. അദാനി വിഷയം, കർഷകരുടെ ദുരിതം, സാമ്പത്തികസ്ഥിതി, ജാതി സെൻസസ് എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സർക്കാരിൽ സമ്മർദം ചെലുത്തും.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് നേരത്തേ രാജ്യസഭയിൽ വന്ന ബില്ലിനെ എതിർക്കും. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി., എൻ.സി.പി., ഇടതു പാർട്ടികൾ, ജെ.എം.എം., സമാജ്‌വാദി പാർട്ടി, ഡി.എം.കെ., വി.സി.കെ., മുസ്‌ലിലീഗ്, ആർ.എസ്.പി. തുടങ്ങിയവയുടെ നേതാക്കൾ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..