ന്യൂഡൽഹി: വിവാഹബന്ധത്തിൽ ജീവിതപങ്കാളിക്ക് മനഃപൂർവം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാർക്ക് വിവാഹമോചനം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭർത്താവ് വിവാഹമോചനക്കേസ് നൽകിയത്. പങ്കാളികൾ തമ്മിൽ ലൈംഗികബന്ധം നടക്കാത്തതിനാൽ വിവാഹം പൂർണതയിലെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദു ആചാരപ്രകാരം 2004-ലാണ് ഇവർ വിവാഹിതരായത്. ദിവസങ്ങൾക്കുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതുമില്ല. ഇതോടെ, വിവാഹമോചനമാവശ്യപ്പെട്ട് ഭർത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് സുരേഷ് കുമാർ കൈത അധ്യക്ഷനായ ബെഞ്ചാണ് വിവാഹമോചനം നൽകിക്കൊണ്ടുള്ള കുടുംബക്കോടതി ഉത്തരവിനെതിരായ ഭാര്യയുടെ അപ്പീൽ തള്ളിയത്. വനിതാ ജഡ്ജിയായ നീനാ ബൻസൽ കൃഷ്ണയും ബെഞ്ചിൽ അംഗമായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിച്ചെന്നാരോപിച്ച് ഭാര്യ പോലീസിലും പരാതി നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..