ന്യൂഡൽഹി: പിതൃസ്വത്തിന്റെ പങ്ക് സ്ത്രീകൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രാജ്യവ്യാപകപ്രചാരണത്തിനു തുടക്കമിടാൻ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡ് പ്രവർത്തകസമിതി തീരുമാനിച്ചു.
പിതൃസ്വത്തിൽ നിശ്ചിതപങ്ക് മകൾക്കു നൽകണമെന്ന് ശരിയത്തിലുണ്ടെങ്കിലും മിക്കപ്പോഴും അങ്ങനെ സംഭവിക്കാറില്ല. അതുപോലെ മകന്റെ സ്വത്തിന്റെ പങ്ക് അമ്മയ്ക്കോ, അന്തരിച്ച ഭർത്താവിന്റെ സ്വത്തിന്റെ പങ്ക് ഭാര്യക്കോ ലഭിക്കുന്നതും വിരളമാണ്.
പെൺഭ്രൂണഹത്യ, സ്ത്രീധനം, വൈകിയുള്ള വിവാഹം, ആത്മാഭിമാനത്തിനും ചാരിത്ര്യത്തിനുംനേരെയുള്ള ആക്രമണം, തൊഴിലിടത്തെ ചൂഷണം, ഗാർഹികപീഡനം തുടങ്ങിയ പല സാമൂഹികപ്രശ്നങ്ങളും രാജ്യത്തെ സ്ത്രീകൾ നേരിടുന്നുണ്ടെന്ന് വ്യക്തിനിയമ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. ഇക്കാര്യങ്ങൾ ബോർഡ് കാര്യമായെടുത്തിട്ടുണ്ടെന്നും സമൂഹത്തെ ഉള്ളിൽനിന്നുതന്നെ പരിഷ്കരിക്കുന്നതിന് പ്രത്യേകശ്രദ്ധ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് മൂന്നു സെക്രട്ടറിമാരെ ബോർഡ് ചുമതലപ്പെടുത്തി. പ്രചാരണപദ്ധതി തയ്യാറാക്കാൻ മൂന്നംഗസമിതിയെയും നിയോഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..