ഇന്റർനെറ്റ് വിച്ഛേദിക്കൽ കൂടുതൽ ഇന്ത്യയിൽ


.

ന്യൂഡൽഹി: ഈ വർഷം ആദ്യപകുതിയിൽ ലോകത്ത് ഏറ്റവും കൂടുതൽത്തവണ ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. 85 ശതമാനവും ഇന്ത്യയിലായിരുന്നെന്ന് വി.പി.എൻ. സേവനദാതാവായ സർഫ്ഷാർക്കും ഇന്റർനെറ്റ് നിരീക്ഷണസമിതി നെറ്റ്‌ബ്ലോക്സും പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പത്തു രാജ്യങ്ങളാണ് ജനങ്ങളുടെ പ്രതിഷേധത്തെ നിശബ്ദമാക്കാൻ ഇന്റർനെറ്റ് വിച്ഛേദിച്ചത്. പ്രക്ഷോഭാന്തരീക്ഷമോ ഏകാധിപത്യപ്രവണതയോ ഉള്ളതാണ് പട്ടികയിലെ മിക്ക രാജ്യങ്ങളും. പാകിസ്താൻ, ഇറാഖ്, സിറിയ, യെമെൻ, റഷ്യ തുടങ്ങിയവയാണ് പട്ടികയിലുള്ള രാജ്യങ്ങൾ.

ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമായ ഇന്ത്യയാണ് പട്ടികയിൽ മുന്നിലുള്ളതെന്നത് ശ്രദ്ധേയമാണ്. അഗ്നിപഥ് പദ്ധതിക്കെതിരേയുള്ള ഉദ്യോഗാർഥികളുടെ പ്രതിഷേധമാണ് ഇക്കൊല്ലം ഒട്ടേറെത്തവണ ഇന്റർനെറ്റ് വിച്ഛേദനത്തിന് കാരണമായത്. സുരക്ഷാകാരണങ്ങളാൽ ജമ്മുകശ്മീരിലും ഒട്ടേറെത്തവണ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു.

Content Highlights: India accounts for most internet shutdown cases in the world in 2022, report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..