പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിന്‍റെ എൻജിനിൽ തീ; യാത്രക്കാര്‍ സുരക്ഷിതര്‍- VIDEO


1 min read
Read later
Print
Share

വിമാനത്തിൻറെ എഞ്ചിന് തീപിടിച്ച ദൃശ്യം | Video: screen grab/twitter video

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ അപകടമൊഴിവായി.

റൺവേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടർന്നനിലയിൽ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിർത്താനായത്. 177 യാത്രക്കാരും ഏഴുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

Content Highlights: IndiGo Plane's Engine Catches Fire Moments Before Take-Off In Delhi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..