സുപ്രീം കോടതി | ഉണ്ണികൃഷ്ണൻ പി.ജി
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ വിരമിച്ചയുടനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിരമിച്ചശേഷം നിശ്ചിത കാലയളവിനുശേഷമേ (കൂളിങ് ഓഫ് പിരീഡ്) മത്സരിക്കാവൂ എന്ന് നിബന്ധനവെക്കാനാവില്ലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം നിയമം നിർമിക്കുന്നവരാണ് (സർക്കാർ) തീരുമാനിക്കേണ്ടതെന്നും ബെഞ്ച് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ വിരമിച്ചയുടനെ മത്സരിക്കരുതെന്ന് കോടതിയിൽനിന്ന് ഉത്തരവ് ലഭിക്കാൻ ഹർജിക്കാർക്ക് മൗലികാവകാശമൊന്നുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരുടെ എന്തെങ്കിലും അവകാശം ലംഘിക്കപ്പെട്ടതായും പറയുന്നില്ല. വിവേക് കൃഷ്ണ എന്നയാളുടെ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കേണ്ടതാണ്. വിശ്വാസ്യതയും ഉയർന്ന ധാർമികനിലവാരവും സുതാര്യതയുമെല്ലാം കാത്തുസൂക്ഷിച്ചുകൊണ്ട് ഉദ്യോഗസ്ഥർ പക്ഷപാതരഹിതമായി പ്രവർത്തിക്കണം. ധാർമികത ലംഘിക്കപ്പെട്ടാൽ നടപടിയെടുക്കുകയും വേണം. അതേസമയം, വിരമിച്ചയുടൻ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിയമനിർമാണം നടത്തണമെന്ന് സർക്കാരിന് നിർദേശം നൽകാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..