ജെ.ഇ.ഇ. മെയിൻ: തോമസ് ബിജുവിന് നൂറിൽ നൂറ്


അന്തിമ എൻ.ടി.എ. സ്കോർ പ്രസിദ്ധീകരിച്ചു

തോമസ് ബിജു | Photo: Print

ന്യൂഡൽഹി: ജെ.ഇ.ഇ. മെയിൻ അന്തിമ എൻ.ടി.എ. സ്കോർ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ ഉൾപ്പെടെ 24 പേർ എൻ.ടി.എ. സ്കോർ 100 നേടി. ആന്ധ്രാപ്രദേശ്, തെലങ്കാന (അഞ്ചുവീതം), രാജസ്ഥാൻ (നാല്), ഹരിയാണ, മഹാരാഷ്ട്ര, അസം, ബിഹാർ, പഞ്ചാബ്, കർണാടക, ഝാർഖണ്ഡ് (ഒന്നു വീതം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നൂറിൽ നൂറു നേടിയ മറ്റുള്ളവർ. കേരളത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് ബിജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻമേരിയും ഒന്നാമതെത്തി.

2021-ൽ 44 പേർ എൻ.ടി.എ. സ്കോർ 100 നേടിയിരുന്നു. വിവരങ്ങൾക്ക്: jeemain.nta.nic.in ബി.ആർക്ക്, ബി. പ്ലാനിങ് എന്നിവയുടെ ഫലം പ്രത്യേകം പ്രഖ്യാപിക്കുമെന്ന് എൻ.ടി.എ. സീനിയർ ഡയറക്ടർ അറിയിച്ചു.

Content Highlights: JEE Main 100 out of 100 for Thomas Biju

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..