വന്ദേഭാരത് സർവീസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം


കേന്ദ്രം വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ ആവശ്യമുന്നയിച്ചു

വന്ദേഭാരത് ട്രെയിൻ | Photo: PTI

ന്യൂഡൽഹി: വന്ദേഭാരത് തീവണ്ടി സർവീസുകൾ സംസ്ഥാനത്തുനിന്ന് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് കേരളം. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഇതടക്കം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ചു.

കേരളത്തിനകത്തും പുറത്തേക്കും വലിയതോതിൽ റെയിൽയാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതിപ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് കൂടുതൽ തീവണ്ടി സർവീസുകൾ വേണം. കൊച്ചി മെട്രോ, നേമം കോച്ച് ടെർമിനൽ തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേകസഹായം വേണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണം. കോവിഡനന്തര കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികൾ അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികാധികാരവും സ്വയംഭരണാവകാശവും നൽകണം. വായ്പപ്പരിധി ഉയർത്തുന്നതിന്റെ ആവശ്യകതയും മന്ത്രി വിശദമാക്കി.

മറ്റ് പ്രധാന ആവശ്യങ്ങൾ

* ജി.എസ്.ടി. വരുമാനം പങ്കുവെക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതിൽനിന്ന് 40:60 ആയി ഉയർത്തുക.

* സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതം കുറയ്ക്കാതെ, വർധിപ്പിക്കുന്നത് പരിശോധിക്കുക.

* കിബ്ഫി പോലെയുള്ള പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായിമാത്രം പരിഗണിക്കണം.

* കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 75:25 എന്നാക്കി നിലനിർത്തുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..