രാജ്യത്തെ ഉയർന്ന ദിവസവേതനം കേരളത്തിൽ ;റിസർവ് ബാങ്കിന്റെ റിപ്പോർട്ട്


പ്രതീകാത്മക ചിത്രം | Photo: Channi Anand/ AP

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുംകൂടുതൽ ദിവസവേതനം നൽകുന്നത് കേരളത്തിൽ. റിസർവ് ബാങ്ക് പുറത്തിറക്കിയ 2021-22 വർഷത്തെ റിപ്പോർട്ടിലാണിക്കാര്യമുള്ളത്.

കേരളത്തിൽ നിർമാണത്തൊഴിലാളിക്ക് ശരാശരി 837.7 രൂപ ലഭിക്കുമ്പോൾ ജമ്മു-കശ്മീരിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത് 500 രൂപയിൽത്താഴെയാണ്. ജമ്മു-കശ്മീരിൽ 519.8 രൂപയാണ് നിർമാണത്തൊഴിലാളിയുടെ ദിവസക്കൂലി. ത്രിപുരയിലെ 250 രൂപയും മധ്യപ്രദേശിലെ 266.7 രൂപയുമാണ് ഏറ്റവും കുറവ്.



തമിഴ്‌നാട് (478.6), ഹിമാചൽപ്രദേശ് (462.7), ഹരിയാണ (420.7), ആന്ധ്രാപ്രദേശ് (409.3), പഞ്ചാബ് (386.4), രാജസ്ഥാൻ (383.6), കർണാടക (383.5), ഉത്തർപ്രദേശ് (334.6), പശ്ചിമബംഗാൾ (333.4) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ നിർമാണത്തൊഴിലാളികളുടെ കൂലിനിരക്ക്. കർഷകത്തൊഴിലാളികൾക്ക് കേരളത്തിൽ 726.8 രൂപ പ്രതിദിനം ലഭിക്കുമ്പോൾ ജമ്മു കശ്മീർ (524.6), ഹിമാചൽപ്രദേശ് (457.6), തമിഴ്‌നാട് (445.) എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഇവിടെയും മധ്യപ്രദേശും (217.8) ത്രിപുരയും (270) തന്നെയാണ് ഏറ്റവുംപിന്നിൽ. മറ്റു തൊഴിലാളികൾക്ക് കേരളത്തിൽ 681.8 രൂപ ലഭിക്കുമ്പോൾ ജമ്മുകശ്മീർ (500.8), തമിഴ്‌നാട് (462.3), ഹരിയാണ (409.3), ഹിമാചൽ പ്രദേശ് (389.8) എന്നിങ്ങനെയും കൂലി ലഭിക്കുന്നു. മധ്യപ്രദേശിൽ 230.3-ഉം ത്രിപുരയിൽ 250-ഉം ആണ് ഈ മേഖലയിലെ കൂലി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..