കൊച്ചി വിമാനത്താവളം: ഇടപെടാതെ സുപ്രീംകോടതി


സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: കൊച്ചി വിമാനത്താവളം വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേചെയ്ത ഡിവിഷൻ ബെഞ്ച് നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഗ്രീൻ കേരള ന്യൂസിന്റെ എഡിറ്റർ എം.ആർ. അജയൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ഉത്തരവ്.

കൊച്ചി വിമാനത്താവളം (സിയാൽ) വിവരാവകാശ നിയമത്തിനു കീഴിലുള്ളപൊതു അതോറിറ്റിയാണെന്ന് കഴിഞ്ഞവർഷം ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കാര്യമായി ലഭിക്കുന്ന സ്ഥാപനമല്ല ഇതെന്ന് സിയാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: kochi international airport rti act supreme court

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..