File Photo: PTI
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കിലേക്കാണ് രണ്ടാംഘട്ടം. 1,957.05 കോടി രൂപ ചെലവില്‍ 11.17 കിലോമീറ്റര്‍ നീളവും 11 സ്റ്റേഷനുകളുമാണ് ഈ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
5181.79 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഒന്നാം ഘട്ടത്തില്‍ നിലവില്‍ മെട്രോ സര്‍വീസുണ്ട്. ആലുവമുതല്‍ പേട്ടവരെ 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 22 സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. എസ്.എന്‍. ജങ്‌ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍വരെയുള്ള 1.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാംഘട്ട ബി പദ്ധതി സംസ്ഥാന സെക്ടര്‍ പദ്ധതിയായി നിര്‍മാണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം പറഞ്ഞു.
രണ്ടാം ഘട്ടം പദ്ധതിയുടെ ഫണ്ടിങ്:
കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ഓഹരി: 274.90 കോടി വീതം(16.23 ശതമാനം വീതം). -കേന്ദ്ര നികുതികളുടെ 50 ശതമാനത്തിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ സബോര്‍ഡിനേറ്റ് ഡെബ്റ്റ് :63.85 കോടി. -സംസ്ഥാന നികുതികളുടെ 50 ശതമാനത്തിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ സബോര്‍ഡിനേറ്റ് ഡെബ്റ്റ് : 63.85 കോടി. -ഉഭയകക്ഷി, ബഹുകക്ഷി ഏജന്‍സികളില്‍നിന്നുള്ള വായ്പ :1016.24 കോടി. -ഭൂമി, ആര്‍&ആര്‍, പി.പി.പി. ഘടകങ്ങള്‍ എന്നിവ ഒഴികെയുള്ള ആകെ ചെലവ് :1693.74 കോടി. -ആര്‍ ആന്‍ഡ് ആര്‍ ചെലവ് ഉള്‍പ്പെടെ ഭൂമിയ്ക്ക് മേല്‍ കേരള സര്‍ക്കാരിന്റെ കടം :82.68 കോടി. -കേരളം സര്‍ക്കാര്‍ വഹിക്കേണ്ട സംസ്ഥാന നികുതികള്‍:94.19 കോടി. -വായ്പയ്ക്കും ഫ്രണ്ട് എന്‍ഡ് ഫീസിനും വേണ്ടിയുള്ള നിര്‍മാണ സമയത്ത് കേരളം വഹിക്കേണ്ട പലിശ :39.56 കോടി. -പൊതു സ്വകാര്യപങ്കാളിത്ത ഘടകങ്ങള്‍ (എ.എഫ്.സി. ) :46.88 കോടി.
Content Highlights: kochi metro second phase gets central goverments approval
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..