ഫൈസൽ തന്നെ എം.പി.: ലക്ഷദ്വീപിൽ ഇനി ഉപതിരഞ്ഞെടുപ്പില്ല


മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തേക്കുവരുന്നു

ന്യൂഡൽഹി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞതോടെ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം അസാധുവാകും.

നേരത്തേ ശിക്ഷ വിധിച്ചതിനെത്തുടർന്ന് ലോക് സഭാസ്പീക്കർ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപനം വന്നത്. ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജനുവരി 31-ന് പുറപ്പെടുവിക്കാനിരിക്കെയാണ് ബുധനാഴ്ച ഹൈക്കോടതി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ തടഞ്ഞത്.

ശിക്ഷ നിലനിർത്തിക്കൊണ്ട് അതിന്റെ നടപ്പാക്കൽ മാത്രമാണ് കോടതി തടഞ്ഞിരുന്നതെങ്കിൽ ഫൈസലിന് അയോഗ്യത നിലനിൽക്കുമായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം, ഇത്തരം കേസുകളിൽ ശിക്ഷയും അതിന്റെ നടപ്പാക്കലും രണ്ടായാണ് പരിഗണിക്കുക.

ഹൈക്കോടതി ഉത്തരവിനെതിരേ വിഷയം സുപ്രീംകോടതിയിൽ എത്തുമോ എന്നകാര്യത്തിൽ ഉറപ്പില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിൽ ഇപ്പോൾ ഹൈക്കോടതി ഉത്തരവ് മാത്രമേയുള്ളൂ. ആ നിലയ്ക്ക് മുഹമ്മദ് ഫൈസൽ കുറ്റവിമുക്തനാണ്. അദ്ദേഹത്തിന് അയോഗ്യതയുമില്ല. മറിച്ചൊരു ഉത്തരവ് വരുന്നതുവരെ സ്വാഭാവികമായും അദ്ദേഹം എം.പി.യായി തുടരും.

Content Highlights: lakshdweep mp muhammad faizal court punishment

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..