മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി: കാര്യമായി ഒന്നുംസംഭവിക്കാതെ മുപ്പതിലേറെത്തവണ മാറ്റിവെക്കപ്പെട്ട എസ്.എൻ.സി. ലാവലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഇതിനുമുമ്പ് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചതിനാലാണ് പുതിയ ബെഞ്ചിലെത്തിയത്. അതേസമയം, തനിക്ക് സുഖമില്ലാത്തതിനാൽ തിങ്കളാഴ്ച കേസ് പരിഗണിക്കരുതെന്നുകാട്ടി അഭിഭാഷകരിലൊരാൾ കത്തുനൽകിയിട്ടുണ്ട്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് 2017 മുതൽ സുപ്രീംകോടതിയിലുണ്ട്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയും സുപ്രീംകോടതിയിലുണ്ട്.
Content Highlights: Lavalin case in Supreme Court tomorrow


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..