‘ലൗ ജിഹാദ്’ ഹിന്ദുത്വ അജൻഡയുടെ ഭാഗം -യെച്ചൂരി


1 min read
Read later
Print
Share

സീതാറാം യെച്ചൂരി| Photo: Mathrubhumi

ന്യൂഡൽഹി: ‘ലൗ ജിഹാദ്’ നടക്കുന്നുവെന്ന പ്രചാരണം ഹിന്ദുത്വ അജൻഡയുടെ ഭാഗമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ. നേതാവിന്റെ മിശ്രവിവാഹത്തെക്കുറിച്ച് മുൻ എം.എൽ.എ. ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

ജാതി-മത വ്യത്യാസമില്ലാതെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. നിയമപരമായ അവകാശത്തെ ആർക്കും ചോദ്യംചെയ്യാനാകില്ല. ലൗ ജിഹാദ് പ്രചാരണം നടത്തുന്നവർ നാളെ മിശ്രവിവാഹം വേണ്ടെന്നുപറഞ്ഞേക്കുമെന്നും യെച്ചൂരി പറഞ്ഞു.

Content Highlights: love jihad part of hindutva agenda says sitaram yechury

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..