തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: തടസ്സഹർജി ഫയൽചെയ്ത് എം. സ്വരാജ്


1 min read
Read later
Print
Share

എം. സ്വരാജ് | Photo: Mathrubhumi

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എം. സ്വരാജ് സുപ്രീംകോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് കെ. ബാബു സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് നടപടി.

കെ. ബാബു സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ ഭാഗംകൂടി കേൾക്കണമെന്നാണ് തടസ്സ ഹർജിയുടെ ഉള്ളടക്കം. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എം.എൽ.എ.യായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചുവെന്നാണ് ബാബുവിനെതിരായ ആരോപണം.

Content Highlights: m swaraj approches supreme court over thrippunithura election

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..