മമതാ ബാനർജി| Photo: ANI
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യുന്നതിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അപലപിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്തസ്ഥാനാർഥിയെ നിർത്തുന്നതിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ ബുധനാഴ്ച ചേർന്ന 17 പാർട്ടികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
എട്ടുവർഷത്തെ ബി.ജെ.പി.യുടെ ‘നല്ല ദിനങ്ങൾ’ എന്ന ആപ്തവാക്യത്തിന്റെ യാഥാർഥ്യം വെളിവായി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഏറ്റവും മോശം നിലയിലായെന്നും സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളുടെ തലത്തിലേക്ക് കേന്ദ്രം ചുരുക്കിയെന്നും മമത കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യംവെക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. രാഹുലിനും തന്റെ അനന്തരവനും എം.പി.യുമായ അഭിഷേക് ബാനർജിക്കും എതിരായ ഇ.ഡി. അന്വേഷണത്തെ അപലപിക്കുന്നതായും അവർ പറഞ്ഞു.
Content Highlights: mamata banerjee condemns ed action against rahul gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..