ഇന്ന് മൻ കി ബാത് @ 100


1 min read
Read later
Print
Share

Twitter image|BJP india

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത് ഞായറാഴ്ച നൂറാംപതിപ്പ് പൂർത്തിയാക്കും.

രാവിലെ 11-ന് ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്യും. വിപുലമായ ആഘോഷപരിപാടികളാണ് കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളും ബി.ജെ.പി.യും സംഘടിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് തത്സമയം പ്രക്ഷേപണം ചെയ്യും. രാജ്യത്ത് നാലുലക്ഷം കേന്ദ്രങ്ങളിൽ പരിപാടി ശ്രവിക്കാൻ സൗകര്യം ബി.ജെ.പി. ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ട ഉൾപ്പെടെ രാജ്യത്തെ 13 ദേശീയ സ്മാരകങ്ങളിൽ വൈകീട്ട് സാംസ്കാരിക പരിപാടികളുണ്ട്.

2014 ഒക്ടോബർ മൂന്നിനാണ് ‘മൻ കി ബാത്’ ആരംഭിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി നിലയങ്ങളിലൂടെയും ദൂരദർശനിലൂടെയും പരിപാടി ജനങ്ങളിലെത്തുന്നത്. 23 ഇന്ത്യൻ ഭാഷകളിലേക്കും വിവിധ വിദേശ ഭാഷകളിലേക്കും പരിപാടി പരിഭാഷപ്പെടുത്തിയും അവതരിപ്പിക്കുന്നു.

Content Highlights: mann ki baat 100

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..