കർഷകനേതാവ് രാകേഷ് ടിക്കായത്തിനുനേരെ ബെംഗളൂരുവിൽ ആക്രമണം


ദേഹത്ത് മഷിയൊഴിച്ചു

രാകേഷ് ടിക്കായത്തിന്റെ ദേഹത്ത് മഷിപുരണ്ട നിലയിൽ | Photo: PTI

ബെംഗളൂരു: ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിനുനേരെ ബെംഗളൂരുവിൽ മഷിയാക്രമണം. ഗാന്ധിഭവനിൽ അദ്ദേഹം പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.

മൂന്നുപേരാണ് ആക്രമണം നടത്തിയത്. വേദിയിലേക്ക് കയറിയ ആദ്യത്തെയാൾ ടി.വി. ചാനലിന്റെ മൈക്കെടുത്ത് ടിക്കായത്തിന്റെ തലയ്ക്കടിച്ചു. പിറകെ കയറിയയാൾ കുപ്പിയിൽ സൂക്ഷിച്ച മഷി ഒഴിക്കുകയായിരുന്നു. തലയിലും മുഖത്തും വസ്ത്രങ്ങളിലും മഷിപുരണ്ടു.

സ്ഥലത്തുണ്ടായിരുന്ന കർഷക സംഘടനാ പ്രവർത്തകർ ഉടൻ അക്രമികളെ നേരിട്ടു. പിന്നീട് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ആസൂത്രിതമായ ആക്രമണമാണുണ്ടായതെന്ന് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. പോലീസിന്റെ സുരക്ഷാവീഴ്ചയാണ് ഇതിലേക്കു നയിച്ചത്. ആവശ്യപ്പെട്ടിട്ടും പോലീസ് സുരക്ഷയൊരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിലെ കർഷകനേതാവ് കോടിഹള്ളി ചന്ദ്രശേഖറിനെ കൈക്കൂലിയാരോപണത്തിൽ കുടുക്കിയ, ഒരു കന്നഡ ചാനലിന്റെ ‌ഒളിക്യാമറ ഓപ്പറേഷൻ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിൽ രാകേഷ് ടിക്കായത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. ഇതിനെപ്പറ്റി വിശദീകരിക്കാനാണ് ടിക്കായത്ത് ബെംഗളൂരുവിലെത്തിയത്.

കോടിഹള്ളി ചന്ദ്രശേഖറിനുനേരെ കഴിഞ്ഞ ദിവസം ജെ.ഡി.എസ്. പ്രവർത്തകർ മഷിയാക്രമണം നടത്തിയിരുന്നു. അടുത്തിടെ ആം ആദ്മി പാർട്ടിയിൽ ചേർന്നയാളാണ് കോടിഹള്ളി ചന്ദ്രശേഖർ.

Content Highlights: Miscreants throw ink at farmer leader Rakesh Tikait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..