പ്രകൃതിവാതകവില 40 ശതമാനം കൂട്ടി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: രാജ്യത്ത് പ്രകൃതിവാതകവില 40 ശതമാനം ഉയർന്ന് റെക്കോഡ് നിരക്കിലേക്ക്. വൈദ്യുതോത്‌പാദനം, സി.എൻ.ജി. വാഹനങ്ങളുടെ പ്രവർത്തനം എന്നിവയുടെയെല്ലാം പ്രധാന സ്രോതസ്സാണ് പ്രകൃതിവാതകം. ഒരുവർഷത്തിനുള്ളിൽ വിലയിലുണ്ടായ 70 ശതമാനത്തിലധികമുള്ള വർധന സി.എൻ.ജി.യുടെയും പി.എൻ.ജി.യുടെയും നിരക്കിലും പ്രതിഫലിക്കും.

2019 ഏപ്രിലിനുശേഷം രാജ്യത്തെ മൂന്നാമത്തെ നിരക്കുവർധനയാണിത്. രാജ്യത്ത് മൂന്നിൽരണ്ടുഭാഗവും വരുന്ന വാതക ഉത്‌പാദകർ ഉത്‌പാദിപ്പിക്കുന്ന വാതകത്തിന് നൽകേണ്ടുന്ന തുക 6.1 യു.എസ്. ഡോളറിൽനിന്ന് 8.57 ഡോളറായി ഉയർത്തിയതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പി.പി.എസി.) അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെയും അവരുടെ പങ്കാളിയായ കെ.ജി. ബേസിനിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പി.എൽ.സി.യിൽനിന്നുള്ള ഗ്യാസിൻറെയും വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.എം.ബി.ടി.യു.) 9.92 യു.എസ്. ഡോളറിൽനിന്ന് 12.6 ഡോളറായും ഉയർത്തി.Content Highlights: Natural gas prices hiked by 40% to record levels

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..